“മാർക്കസ് റാഷ്‌ഫോർഡ് യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാൾ” – ടെൻ ഹാഗ്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡിനെ യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്. ഞായറാഴ്ച ലീഡ്‌സ് യുണൈറ്റഡിനെതിരായ ടീമിന്റെ 2-0 വിജയത്തിൽ റാഷ്‌ഫോർഡിന്റെ ഗോളിന് ശേഷമായിരുന്നു പ്രസ്താവന, അദ്ദേഹത്തിന്റെ ഈ സീസണിലെ 21ആം ഗോൾ ആയിരുന്നു ഇത്.

ടെൻ ഹാഗ് 23 02 12 21 22 35 526

റാഷ്ഫോർഡ് യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമ്പോൾ തന്നെ റാഷ്ഫോർഡിന്റെ ടാലന്റ് തനിക്ക് അറിയാമായിരുന്നു. റാഷ്ഫോർഡിനൊപ്പം പ്രവർത്തിച്ച് അദ്ദേഹത്തെ ഇനിയും ഉയരങ്ങളിലേക്കെത്തിക്കാൻ എനിക്ക് ആകും. ടെൻ ഹാഗ് പറഞ്ഞു. ഇനിയും ഏറെ ഗോളുകൾ നേടാൻ റാഷ്ഫോർഡിനാകും. വലതു കാൽ കൊണ്ടും ഇടതു കാൽ കൊണ്ടും തല കൊണ്ടുമെല്ലാം സ്കോർ ചെയ്യാനുള്ള കഴിവ് റാഷ്ഫോർഡിന് ഉണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.