വിറ്റ്സൽ പരിക്കേറ്റ് ഒരു മാസത്തോളം പുറത്ത്

FILE PHOTO: Soccer Football - Bundesliga - Bundesliga - Borussia Dortmund v Fortuna Duesseldorf - Signal Iduna Park, Dortmund, Germany - December 7, 2019 Borussia Dortmund's Axel Witsel reacts REUTERS/Leon Kuegeler
- Advertisement -

ബുണ്ടസ് ലീഗ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനെ മധ്യനിര താരം ഏക്സൽ വിറ്റ്സൽ ഇനി ഈ വർഷം കളിക്കില്ല. താരത്തിന്റെ മുഖത്തിന് ഏറ്റ പരിക്കാണ് വിറ്റ്സലിന് വിനയായിരിക്കുന്നത്. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നിർണായക മത്സരത്തിൽ സ്ലാവിയ പ്രാഗിനെ നേരിടാൻ ഇരിക്കുകയാണ് ഡോർട്മുണ്ട്. ഇപ്പോൾ ഗ്രൂപ്പിൽ മൂന്നാമത് ഉള്ള ഡോർട്മുണ്ടിന് ഇന്ന് വിജയിച്ചെ മതിയാവുകയുള്ളൂ.

വിറ്റ്സലിന്റെ മുഖത്ത് ശസ്ത്രക്രിയ വേണ്ടി വരും എന്ന് ഡോർട്മുണ്ട് ക്ലബ് അറിയിച്ചു. ജനുവരി മധ്യത്തിൽ മാത്രമെ ഇനി വിറ്റ്സൽ കളത്തിൽ തിരികെയെത്തൂ. ഈ സീസണിൽ ഇതുവരെ 18 മത്സരങ്ങൾ വിറ്റ്സെൽ ഡോർട്മുണ്ടിനായി കളിച്ചിട്ടുണ്ട്. മൂന്ന് ഗോളുകളും വിറ്റ്സെൽ നേടി.

Advertisement