മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റാഷ്ഫോർഡിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ ടെൻ ഹാഗ്. ഇന്നലെ റാഷ്ഫോർഡ് ലീഗ് കപ്പിൽ സെമിയിൽ ആറാം മിനുട്ടിൽ തന്നെ യുണൈറ്റഡിന് ലീഡ് നൽകിയിരുന്നു. നല്ല സ്പിരിറ്റിൽ ഉള്ള റാഷ്ഫോർഡിനെ തടയുക എതിരാളികൾക്ക് അസാധ്യമാണെന്ന് ടെൻ ഹാഗ് പറഞ്ഞു. ലോകകപ്പ് കഴിഞ്ഞ് തിരിച്ചു വന്ന ശേഷം റാഷ്ഫോർഡ് നേടുന്ന പത്താം ഗോളായിരുന്നു ഇത്.
നന്നായി കളിക്കുന്ന ഒന്നിൽ കൂടുതൽ കളിക്കാർ ടീമിൽ ഉണ്ട്, എന്നാൽ മാർക്കസിലും അദ്ദേഹത്തിന്റെ പ്രകടനത്തിലും അദ്ദേഹത്തിന്റെ വികസനത്തിലും ഞാൻ സന്തുഷ്ടനാണ്. സീസണിന്റെ തുടക്കം മുതൽ അവൻ മെച്ചപ്പെടുകയാണ്, അവൻ ഇപ്പോഴും അത് തുടരുന്നു. അവൻ ഈ മാനസികാവസ്ഥയിലും ഈ ആത്മവിശ്വാസത്തിലും ആണെങ്കിൽ അവനെ തടയാനാവില്ല. ടെൻ ഹാഗ് പറഞ്ഞു.
ക്ലബ്ബിനായുള്ള വൗട്ട് വെഘോർസ്റ്റിന്റെ ആദ്യ ഗോൾ നേടിയതിനെ കുറിച്ചും ഡച്ച് മാനേജർ സംസാരിച്ചു.
സ്‌ട്രൈക്കർമാർ ഗോളുകൾ സ്‌കോർ ചെയ്യുക അത്യാവശ്യമാണ് എന്നും അവർ സ്‌കോർ ചെയ്യാത്തപ്പോൾ അവർ സന്തുഷ്ടരല്ല എന്നും ടെൻ ഹാഗ് പറഞ്ഞു