കളിക്കാൻ അവസരമില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ന ആലോചനയിൽ റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർക്കസ് റാഷ്ഫോർഡ് ക്ലബ് വിടുന്നതിനെ കുറിച്ചുള്ള ആലോചനയിൽ ആണെന്ന് പ്രമുഖ ട്രാൻസ്ഫർ അനലിസ്റ്റ് ഫബ്രിസിയോ റൊമാനോ. ഈ സീസണിൽ റാഷ്ഫോർഡിന് അധികം അവസരം ലഭിച്ചിരുന്നില്ല. റാൾഫ് റാഗ്നിക് വന്ന ശേഷം റാഷ്ഫോർഡിന്റെ സ്ഥാനം ബെഞ്ചിൽ തന്നെ ആയി‌. റൊണാൾഡോയും കവാനിയും ഗ്രീന്വുഡും ഒന്നും സ്ക്വാഡിനൊപ്പം ഇല്ലാഞ്ഞിട്ടും റാഷ്ഫോർഡിന് ഇന്നലെ ആദ്യ ഇലവനിൽ എത്താൻ ആയിരുന്നില്ല.
20220307 140301
മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർന്നു വന്ന താരം ഇപ്പോൾ ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിലെ മികച്ച ടാലന്റുകളിൽ ഒന്നായി കണക്കാക്കുന്ന റാഷ്ഫോർഡിനായി മുൻ നിര ക്ലബുകൾ തന്നെ രംഗത്ത് വന്നേക്കും. 2023വരെയുള്ള കരാറാണ് റാഷ്ഫോർഡിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ ഉള്ളത്.