മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിൽ എ സി മിലാനെ നേരിടുമ്പോൾ യുണൈറ്റഡ് നിരയിൽ അവരുടെ രണ്ട് മികച്ച താരങ്ങൾ ഉണ്ടാകില്ല. ഇന്നലെ സിറ്റിക്ക് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ അറ്റാക്കിങ് താരം റാഷ്ഫോർഡും ഫുൾബാക്ക് ലൂക് ഷോയും പുറത്ത് ഇരിക്കും എന്ന് ടീമുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
റാഷ്ഫോർഡിന് കാലിനേറ്റ പരിക്ക് സാരമുള്ളതാകില്ല എന്നാണ് പരിശീലകൻ ഒലെ പറഞ്ഞത്. എങ്കിലും താരം ഒരാഴ്ച വിശ്രമിക്കാനാണ് സാധ്യത. ലൂക് ഷോ ഇന്നലെ പരിക്കുമായായിരുന്നു കളിച്ചത്. മത്സരത്തിനിടയിൽ ആ പരിക്ക് കൂടുതൽ വേദനകൾ നൽകി. എന്നിട്ടും അവസാന നിമിഷം വരെ ലൂക് ഷോ പോരാടി. ഷോയ്ക്ക് പകരം അലക്സ് ടെല്ലസ് മിലാനെതിരെ ആദ്യ ഇലവനിൽ ഇറങ്ങും.













