ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സൗതാമ്പ്ടണിൽ വെച്ച് നടക്കുമെന്ന് സൗരവ് ഗാംഗുലി

India Test Ajinke Axer Gill Panth Kohli
Photo: Twitter/@BCCI
- Advertisement -

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സൗതാമ്പ്ടണിൽ വെച്ച് നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. നേരത്തെ ലോർഡ്‌സിൽ വെച്ച് നടക്കേണ്ട മത്സരമാണ് ഇപ്പോൾ സൗതാമ്പ്ടണിലേക്ക് മാറ്റിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കാണാൻ താൻ ഇംഗ്ലണ്ടിലേക്ക് പോവുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

ജൂൺ 18നാണ് ഐ.സി.സിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് ജയിച്ചാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഉറപ്പിച്ചത്. കൊറോണ വൈറസ് ബാധയെ തുടർന്നാണ് ലോർഡ്‌സിൽ നിന്ന് മത്സരം സൗതാമ്പ്ടണിലേക്ക് മാറ്റാൻ കാരണം. നിലവിൽ സൗതാമ്പ്ടണിലെ ഗ്രൗണ്ടിന് തൊട്ടടുത്ത് തന്നെ ഹോട്ടൽ സൗകര്യം ഉള്ളതാണ് മത്സരം സൗതാമ്പ്ടണിലേക്ക് മാറ്റാൻ ഐ.സി.സിയെ പ്രേരിപ്പിച്ചത്.

Advertisement