“ഞാൻ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരനാണ്, അതിൽ അഭിമാനം മാത്രമെ ഉള്ളൂ”

Img 20210713 024838

യൂറോ കപ്പ് പരാജയത്തിനു ശേഷം നേരിട്ട വംശീയാധിക്ഷേപങ്ങളിൽ മാർക്കസ് റാഷ്ഫോർഡിന്റെ പ്രതികരണം എത്തി. താൻ പെനൾട്ടി നഷ്ടപ്പെടുത്തിയതിന് തന്നെ വിമർശിക്കാം എന്നും അത്ര നാല്ല പെനാൾട്ടി ആയിരുന്നില്ല അതെന്നും റാഷ്ഫോർഡ് പറഞ്ഞു. എന്നാൽ തന്റെ നിറത്തിന്റെ പേരിലും താൻ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമർശിക്കാ ആർക്കും അവകാശം ഇല്ല എന്ന് താരം പറഞ്ഞു.

കളിച്ചു വളർന്ന കാലം മുതൽ തന്റെ തൊലിയുടെ നിറത്തിന്റെ പേരിൽ അധിക്ഷേപങ്ങൾ കേൾക്കാറുണ്ട് എന്നും റാഷ്ഫോർഡ് പറഞ്ഞു. പെനാൾട്ടി നഷ്ടപ്പെടുത്തിയതിനും തന്റെ പ്രകടനത്തിനും താൻ മാപ്പു പറയാം. എന്നാൽ താൻ എന്താണ് എന്നതിനും തന്റെ നിറത്തിനും മാപ്പു പറയാൻ ആവില്ല എന്ന് ഇംഗ്ലീഷ് യുവതാരം പറഞ്ഞു. താൻ 23കാരനായ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരനാണ്. ഒന്നുമില്ലെങ്കിലും ആ ഐഡന്റിറ്റി തന്റെ ഒപ്പം ഉണ്ടാകും എന്നും റാഷ്ഫോർഡ് പറഞ്ഞു.

ഇന്നലെ പെനാൾട്ടി നഷ്ടപ്പെടുത്തിയ സാഞ്ചോ, സാക എന്നിവരും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡിന് സെറ്റ് പീസുകൾ ശരിയാക്കാൻ ഇനി പുതിയ പരിശീലകൻ
Next articleറോം തെരുവിൽ ഇറ്റലിയുടെ ട്രോഫി പരേഡ്