റോം തെരുവിൽ ഇറ്റലിയുടെ ട്രോഫി പരേഡ്

20210713 030457

ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കൊണ്ട് യൂറോ 2020 കിരീടം നേടിയ ഇറ്റാലി അവരുടെ കിരീടം റോമിൽ ട്രോഫി പരേഡിലൂടെ ആഘോഷിച്ചു. ഒരു ഓപ്പൺ ബസിൽ ആയിരുന്നു ഇറ്റലിയുടെ ട്രോഫി പരേഡ്. കൊറോണ കാരണം ആദ്യം അനുമതി നിഷേധിച്ചിരുന്നു എങ്കിലും രാഷ്ട്രീയ ഇടപെടലുകൾക്ക് അവസാനം ട്രോഫി പരേഡ് നടത്താൻ ഇറ്റലിക്ക് അനുമതി ലഭിക്കുകയായിരുന്നു.

റോമിലെ തെരുവുകളിലൂടെ സഞ്ചരിച്ച് ആരാധകർക്കൊപ്പം ആഘോഷിച്ചാണ് പരേഡ് അവസാനിച്ചത്. ഇറ്റാലിയൻ ഫുട്ബോൾ കളിക്കാർ ഒപ്പം ടെന്നീസ് താരം മാറ്റിയോ ബെറെറ്റിനിയും പരേഡിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിംബിൾഡൺ ഫൈനലിൽ രണ്ടാമത് എത്തിയ താരമാണ് ബെററ്റിനി.

20210713 030504

20210713 03050120210713 03044720210713 03044220210713 03042620210713 03041520210713 03041320210713 030411

Previous article“ഞാൻ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരനാണ്, അതിൽ അഭിമാനം മാത്രമെ ഉള്ളൂ”
Next articleമൗറീനോയുടെ ആദ്യ സൈനിംഗ്, പോർച്ചുഗൽ ഗോൾ കീപ്പർ റുയി പട്രിസിയോ റോമയിൽ