റാഷ്ഫോർഡ് മാഞ്ചസ്റ്ററിൽ ഇതിഹാസമായി വളരുമെന്ന് ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർകസ് റാഷ്ഫോർഡ് ക്ലബിന്റെ ഇതിഹാസങ്ങളിൽ ഒന്നായി വളരുമെന്ന് സോൾഷ്യാർ. 21കാരനായ റാഷ്ഫോർഡ് ഇപ്പോൾ മികച്ച ഫോമിലാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ തന്നെ വളർന്നു വന്ന താരമാണ് റാഷ്ഫോർഡ്. റാഷ്ഫോഡ് 10-15 വർഷം ഇനിയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത് തനിക്ക് കാണാൻ ആകുമെന്ന് ഒലെ പറഞ്ഞു.

റാഷ്ഫോർഡ് ഈ ഫോം തുടരുക ആണെങ്കിൽ ക്ലബിൽ തന്നെ താരമുണ്ടാകും എന്നും വെയ്ൻ റൂണിയുടെ സ്കോറിംഗ് റെക്കോർഡ് തകർക്കാൻ കഴിവുള്ള താരമാണ് റാഷ്ഫോർഡ് എന്നും ഒലെ പറഞ്ഞു. ഒലെ പരിശീലകനായ ശേഷം കൂടുതൽ സെന്റർ പൊസിഷനിലേക്ക് വന്ന റാഷ്ഫോർഡ് കൂടുതൽ ഗോളുകളും നേടുന്നുണ്ട്. റാഷ്ഫോർഡിന്റെ ക്ലബിനോടുള്ള സ്നേഹവും ഊർജ്ജവും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഒലെ പറഞ്ഞു. ലുകാകു ഗോൾ നേടുന്ന അത്ര ഗോളുകൾ നേടാൻ റാഷ്ഫോർഡിനെ ചാലഞ്ച് ചെയ്തിട്ടുണ്ട് താൻ എന്നും ഒലെ പറഞ്ഞു.