റാഷ്ഫോർഡ് മാജിക്ക് തുടരുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ നാലിൽ!!

Newsroom

Picsart 22 12 31 19 59 09 510
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം തുടരുന്നു. ഇന്ന് പ്രീമിയർ ലീഗിൽ വോൾവ്സിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. മികച്ച ഫോമിൽ ഉള്ള മാർക്കസ് റാഷ്ഫോർഡ് ആണ് ഇന്ന് വിജയ ഗോൾ നേടിയത്.

Picsart 22 12 31 19 59 21 653

എവേ മത്സരത്തിൽ വോൾവ്സിൽ നിന്ന് വലിയ പരീക്ഷണങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടേണ്ടി വന്നു. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ യുണൈറ്റഡിന് ലഭിച്ചു എങ്കിലും ഗോൾ വന്നില്ല. ഗർനാചോക്ക് ആയിരുന്നു ആദ്യ പകുതിയിലെ നല്ല അവസരം ലഭിച്ചത്. പക്ഷെ യുവതാരത്തിന് ലക്ഷ്യം കാണാൻ ആയില്ല.

ഇന്ന് ആദ്യ പകുതിയിൽ ഇല്ലാതിരുന്ന റാഷ്ഫോർഡ് സബ്ബായി എത്തി ആണ് ഗോൾ നേടിയത്. 74ആം മിനുട്ടിൽ ബ്രൂണൊയിൽ നിന്ന് പാസ് സ്വീകരിച്ച് മികച്ച ഫീറ്റുമായി മുന്നേറിയാണ് റാഷ്ഫോർഡ് ഗോൾ നേടിയത്. ഇതിനു പിന്നാലെ ഒരു തവണ കൂടെ റാഷ്ഫോർഡ് വല കുലുക്കി എങ്കിലും ഹാൻഡ് ബോൾ കാരണം ഗോൾ നിഷേധിക്കപ്പെട്ടു.

മാഞ്ചസ്റ്റർ 22 12 31 19 59 29 492

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മികച്ച രണ്ട് ഡി ഹിയ സേവുകളും യുണൈറ്റഡ് വിജയത്തിന് കരുത്തായി. ഈ വിജയത്തോടെ യുണൈറ്റഡ് നാലാം സ്ത്നാനത്ത് എത്തി. 16 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് 32 പോയിന്റ് ആണുള്ളത്. വോൾവ്സ് 18ആം സ്ഥാനത്ത് തുടരുന്നു.