“റാഷ്ഫോർഡിനെ തൊട്ടു കളിക്കാൻ ആരെയും അനുവദിക്കില്ല” – ലിംഗാർഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ റാഷ്ഫോർഡും ലിംഗാർഡും കളത്തിനകത്തും പുറത്തും മികച്ച സുഹൃത്തുക്കളാണ്. പലപ്പോഴും കളത്തിൽ പ്രശ്നമുണ്ടാവുമ്പോഴൊക്കെ ഇരുവരും ഒറ്റക്കെട്ടുമാണ്. റാഷ്ഫോർഡിനെ താൻ ഒരിക്കലും ഒരു പ്രശ്നത്തിലും വിട്ടുകൊടുക്കില്ല എന്ന് ലിംഗാർഡ് പറഞ്ഞു. ഇരുവരും മാഞ്ചസ്റ്ററിൽ തന്നെ വളർന്നവർ ആയതു കൊണ്ട് തന്നെ വലിയ ആത്മബന്ധം ഇരുവർക്കും ഇടയിൽ ഉണ്ട്.

പ്രായത്തിൽ റാഷ്ഫോർഡിനേക്കാൾ മൂത്ത ലിങാർഡ് റാഷ്ഫോർഡിനെ തൊട്ടു കളിക്കാൻ ആരെയും അനുവദിക്കില്ല എന്ന് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായി രണ്ട് വർഷം മുമ്പ് നടന്ന മത്സരത്തിൽ ആയിരുന്നു ആദ്യ റാഷ്ഫോർഡ് പ്രശ്നത്തിൽ പെട്ടപ്പോൾ ഇടപെട്ടത്. അന്ന് മുതൽ താൻ റാഷ്ഫോർഡിനായി മുന്നിൽ നിക്കാറുണ്ട്. ലിംഗാർഡ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുമ്പോൾ മാത്രമല്ല ഇംഗ്ലണ്ടിനായി കളിക്കുമ്പോഴും റാഷ്ഫോർഡ് ഒരു പ്രശ്നത്തിൽ പെട്ടാൽ താൻ മുന്നിൽ ഉണ്ടാകും എന്ന് ലിംഗാർഡ് പറഞ്ഞു.

Advertisement