റാഷ്ഫോർഡ് മൂന്ന് മാസത്തോളം പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് പോവുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് മൂന്ന് മാസത്തോളം പുറത്ത് ഇരിക്കും. എഫ് എ കപ്പിൽ വോൾവ്സിനെതിരെ കളിക്കുമ്പോൾ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റാഷ്ഫോർഡിന് പരിക്കേറ്റത്. റാഷ്ഫോർഡിന്റെ പരിക്ക് സാരമുള്ളതാണെന്നും നീണ്ടകാലം പുറത്തിരിക്കും എന്നും പരിശീലകൻ ഒലെ തന്നെയാണ് വ്യക്തമാക്കിയത്.

ഇന്നലെ ലിവർപൂളിനെ നേരിടാനും റാഷ്ഫോർഡ് ഇറങ്ങിയിരുന്നില്ല. സീസണിലെ യുണൈറ്റഡിന്റെ ടോപ്പ് സ്കോറർ ആണ് റാഷ്ഫോർഡ്. താരം പോകുന്നതോടെ ആര് ടീമിനു വേണ്ടി ഗോളുകൾ അടിക്കും എന്നതാണ് യുണൈറ്റഡിനെ വലക്കുന്നത്. പുതിയ സ്ട്രൈക്കറെ ഈ മാസം എത്തിച്ചില്ല എങ്കിൽ യുണൈറ്റഡ് ഈ സീസണിൽ ആദ്യ നാലിൽ എത്താൻ കഷ്ടപ്പെട്ടേക്കും.

Previous article“മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി”
Next article40 പന്തിൽ 91 റൺസ്, സിമ്മൺസിന്റെ മികവിൽ വെസ്റ്റിൻഡീസ് വിജയം