റാൾഫിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങും

Newsroom

പുതിയ പരിശീലകൻ റാൾഫ് റാങ്നിക്കിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആദ്യമായി ഇറങ്ങും. ഇന്ന് ക്രിസ്റ്റൽ പാലസിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. ഓൾഡ് ട്രാഫോർഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പുതിയ പരിശീലകൻ വിജയിച്ച് തുടങ്ങും എന്നാണ് യുണൈറ്റഡ് ആരാധകർ വിശ്വസിക്കുന്നത്. ഒലെ പോയതിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളിലും നല്ല പ്രകടനങ്ങൾ കാഴ്ചവെച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആ പ്രകടനങ്ങൾ തുടരുമോ എന്നത് കണ്ടറിയണം.

പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസിനെ തോൽപ്പിക്കുക യുണൈറ്റഡിന് എളുപ്പമാകില്ല. വിയേര പരിശീലകനായി എത്തിയത് മുതൽ നല്ല പ്രകടനങ്ങൾ ആണ് പാലസ് നടത്തുന്നത്. അവസാനമായി മാഞ്ചസ്റ്ററിൽ എത്തിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ വിയേരയുടെ പാലസിനായിരുന്നു. ഇന്ന് റാൾഫിന്റെ കീഴിലെ യുണൈറ്റഡ് ഇലവൻ എങ്ങനെയാകും എന്നതും എല്ലാവരും ഉറ്റു നോക്കുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.