പിഴവുകൾ തിരുത്തണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ

Newsroom

സീസണിലെ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും ഇറങ്ങും. ഒഡീഷ എഫ് സിയാണ് ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ മൂന്ന് മത്സര‌ങ്ങളിൽ രണ്ട് സമനിലയും ഒരു പരാജയവുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഇന്ന് കൂടുതൽ മെച്ചപ്പെട്ട പ്രകടനവും മൂന്ന് പോയിന്റുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ മികച്ച ഫോമിൽ ഉള്ള ഒഡീഷക്ക് എതിരെ വിജയിക്കുക ഒട്ടും എളുപ്പമായിരിക്കില്ല. കളിച്ച രണ്ടു മത്സരങ്ങളും വിജയിച്ചു നിൽക്കുകയാണ് ഒഡീഷ.

കേരള ബ്ലാസ്റ്റേഴ്സ് അവസാന രണ്ടു മത്സരങ്ങളിൽ നല്ല അവസരങ്ങൾ സൃഷ്ടിക്കാനും കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാനും ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാൽ ഡിഫൻസിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരങ്ങളിലെ പ്രകടനങ്ങൾ നല്ലതായിരുന്നു‌. അതിൽ ഊന്നിയാകും ഇന്നത്തെയും ടീമിന്റെ പ്രകടനം. ഇന്ന് ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ സാധ്യതയുണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.