പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായി ലിവർപൂൾ താരം റാഗ്നർ ക്ലാവൻ. ബേൺലിക്കെതിരായ മത്സരത്തിൽ ലിവർപൂളിന്റെ വിജയ ഗോൾ നേടിയതോടെയാണ് ക്ലാവൻ പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായത്. മത്സരത്തിൽ സമനില വഴങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്ലാവന്റെ ലിവർപൂൾ ഗോളിൽ ജയം സ്വന്തമാക്കിയത്.
പ്രീമിയർ ലീഗിൽ ഈ ലിവർപൂൾ പ്രതിരോധ താരത്തിന്റെ 34ത്തെ മത്സരമായിരുന്നു ഇത്. സാദിയോ മാനെയുടെ ഗോളിൽ മത്സരത്തിൽ ലിവർപൂൾ ലീഡ് നേടിയെങ്കിലും മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ജോഹൻ ബെർഗ് ഗുഡ്മുണ്ട്സണിലൂടെ ബേൺലി സമനില പിടിക്കുകയായിരുന്നു. തുടർന്നാണ് ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ റാഗ്നർ ക്ലാവന്റെ വിജയ ഗോൾ പിറന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial