“ഒലെയെ പോലൊരു പരിശീലകനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേറെ കിട്ടില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റവും അനുയോജ്യനായ പരിശീലകനാണ് ഒലെ ഗണ്ണാർ സോൾഷ്യാർ എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റാഫേൽ ഡിസിൽവ. എല്ലാ പരിശീലകരും ആദ്യം അവരെ കുറിച്ച് സ്വയം ചിന്തിച്ച ശേഷമാകും മാഞ്ചസ്റ്റർ യുണൈറ്റഡിനെ കുറിച്ച് ചിന്തിക്കുക‌. എന്നാൽ ഒലെ ഗണ്ണാർ സോൾഷ്യാർ അങ്ങനെ ഒരു പരിശീലകൻ അല്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനോട് അതിയായ സ്നേഹമുള്ള ഒലെ ആദ്യം ക്ലബിനെ കുറിച്ചായിരിക്കും ചിന്തിക്കുക എന്ന് റാഫേൽ പറയുന്നു. ഒലെ ശരിയായ വഴിയിലാണ് ക്ലബിനെ നയിക്കുന്നത്. കുറച്ച് കൂടെ സമയം കൊടുത്താൽ അദ്ദേഹം ക്ലബിനെ പഴയ മികവിൽ എത്തിക്കും. റാഫേൽ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ക്ലബിനു വേണ്ടി കളിക്കാൻ താല്പര്യമുള്ളവരെ മാത്രമെ സൈൻ ചെയ്യാവൂ എന്നും പണം നോക്കി സൈൻ ചെയ്യരുത് എന്നും റാഫേൽ ഉപദേശിക്കുന്നു.