റാഫ പോയിട്ടും പരാജയങ്ങൾ വിട്ടു പോയില്ല, ആസ്റ്റൺ വില്ലയ്ക്ക് മുന്നിലും എവർട്ടൺ വീണു

20220122 195056

എവർട്ടന്റെ ഈ സീസണിലെ ദയനീയമായ പ്രകടനങ്ങൾ തുടരുന്നു. പരിശീലകൻ റാഫാ ബെനിറ്റസ് പോയി പകരം ഡങ്കൻ ഫെർഗൂസൺ വന്നിട്ടും എവർട്ടൺ പരാജയപ്പെട്ടു. ഇന്ന് ഗുഡിസൻ പാർക്കിൽ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല ആണ് എവർട്ടണെ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു വില്ലയുടെ വിജയം. ആദ്യ പകുതിയിൽ ഒരു ഹെഡറിലൂടെ ബുയെന്തിയ ആണ് വിജയ ഗോൾ നേടിയത്. മുൻ എവർട്ടൺ താരം ലൂകാാ ഡിന നൽകിയ ക്രോസിൽ നിന്നായിരുന്നു ഹെഡർ.

രണ്ടാം പകുതിയിൽ എവർട്ടൺ മെച്ചപ്പെട്ട പ്രകടനം നടത്തി എങ്കിലും സമനില ഗോൾ പിറന്നില്ല. എവർട്ടണെ പരാജയപ്പെടുത്തിയത് ലിവർപൂൾ ഇതിഹാസവും വില്ല പരിശീലകനുമായ ജെറാഡിന് ഇരട്ടി സന്തോഷം നൽകും. ഈ വിജയത്തോടെ 26 പോയിന്റുമായി പത്താം സ്ഥാനത്തേക്ക് ഉയർന്നു. എവർട്ടൺ 19 പോയിന്റുമായി 16ആം സ്ഥാനത്ത് നിൽക്കുകയാണ്.