കളി പലയിടത്തായി വേണ്ട!!!! ഏകദിനങ്ങള്‍ അഹമ്മദാബാദിൽ, ടി20 കൊല്‍ക്കത്തയിൽ

Sports Correspondent

ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പരയിലെ വേദികള്‍ പുതുക്കി ബിസിസിഐ. ഏകദിന മത്സരങ്ങള്‍ അഹമ്മദാബാദിലും ടി20 മത്സരങ്ങള്‍ കൊല്‍ക്കത്തയിലും നടത്തുവാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വര്‍ദ്ധിച്ച് വരുന്ന കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. നേരത്തെ ഈ വേദികളെ കൂടാതെ തിരുവനന്തപുരം, കാന്‍പൂര്‍, വിശാഖപട്ടണം, കട്ടക് എന്നിവിടങ്ങളിലായിരുന്നു മത്സരം നടത്തുവാനിരുന്നത്.

ഫെബ്രുവരി 6, 9, 11 തീയ്യതികളില്‍ ഏകദിനങ്ങളും ഫെബ്രുവരി 16, 18, 20 തീയ്യതികളില്‍ ടി20 മത്സരവും നടക്കും.