പുലിസികിന് വീണ്ടും പരിക്ക്

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ അറ്റാക്കിംഗ് താരം പുലിസികിന് വീണ്ടു പരിക്ക്. നാളെ ചെൽസിയും ന്യൂകാസിലും തമ്മിലുള്ള മത്സരത്തിൽ പുലിസിക് ഉണ്ടാകില്ല എന്ന് പരിശീലകൻ ലമ്പാർഡ് പറഞ്ഞു. ഇന്റർ നാഷണൽ ബ്രേക്കിൽ അമേരിക്കൻ ദേശീയ ടീമിനൊപ്പം പുലിസിക് ചേർന്നിരുന്നു എങ്കിലും പരിക്ക് കാരണം താരത്തെ തിരികെ ചെൽസിയിലേക്ക് അയക്കുകയാണ് ചെയ്തത്.

പുലിസികിന്റെ കാര്യത്തിൽ ചെൽസി കൂടുതൽ പഠനം നടത്തുക ആണെന്ന് ലമ്പാർഡ് പറഞ്ഞു. പുലിസികിന് പരിക്കുകളുടെ ചരിത്രം മുമ്പ് തന്നെ ഉണ്ട്. ചെൽസിയിൽ വരും മുമ്പ് ഉണ്ടായിരുന്ന മസിൽ ഇഞ്ച്വറിയാണ് ഇപ്പോൾ വീണ്ടും പുലിസികിനെ അലട്ടുന്നത് എന്നും അതിന് പരിഹാരം കണ്ടെത്തേണ്ടത് ഉണ്ട് എന്നും ലമ്പാർഡ് പറഞ്ഞു.

Advertisement