നോർവിച്ചിന്റെ ടോപ്പ് സ്കോറർക്ക് പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ സീസണിൽ നോർവിചിന്റെ ടോപ്പ് സ്കോറർ ആയിരുന്ന ടീമു പുക്കിക്ക് നോർവിചിൽ പുതിയ കരാർ‌. മൂന്നു വർഷത്തെ പുതിയ കരാറാണ് പുക്കി നോർവിചുനായി ഒപ്പുവെച്ചത്. നോർവിച് പ്രീമിയർ ലീഗിലേക്ക് തിരികെ എത്തുന്നതിൽ പ്രധാന പങ്കുവഹിച്ച താരമായിരുന്നു പുക്കി. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ ടോപ്പ് സ്കോറർ ആയിരുന്നു പുക്കി‌.

29 ഗോളുകളാണ് ഈ ഫിൻലാൻഡ് താരം കഴിഞ്ഞ സീസണിൽ നേടിയത്. 29 കാരനായ താരം ഫിൻലാൻഡിനായി 74 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലായിരുന്നു പുക്കി നോർവിചിൽ എത്തിയത്. മുമ്പ് സെൽറ്റിക്, ഷാൽക്കെ, സെവിയ്യ എന്നീ ടീമുകൾക്ക് കളിച്ചിട്ടുള്ള താരമാണ്.