ചെൽസിയെ അമേരിക്കൻ ഉടമകൾ ഏറ്റെടുത്തതിന് പിന്നാലെ ടീമിന്റെ പെർഫോമൻസ് അഡ്വൈസർ ആയിരുന്ന പീറ്റർ ചെക്കും ടീം വിടും. നേരത്തെ ട്രാൻസ്ഫർ കാര്യങ്ങൾ നോക്കിയിരുന്ന മറീന ഗ്രാനവ്സ്കയെ ചെൽസി വിടുമെന്ന് തീരുമാനിച്ചിരുന്നു. തുടർന്നാണ് പീറ്റർ ചെക്കും ചെൽസി വിടുമെന്ന് ഉറപ്പായത്. ജൂൺ 30ന് പീറ്റർ ചെക്ക് തന്റെ സ്ഥാനം ഒഴിയുമെന്ന് ക്ലബ് വ്യക്തമാക്കി.
ആഴ്‌സണലിൽ നിന്ന് കളിക്കുമ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്ന് വർഷം മുൻപ് പീറ്റർ ചെക്ക് ചെൽസിയുടെ പെർഫോമൻസ് അഡ്വൈസറായി ചുമതല ഏറ്റെടുത്തത്. എന്നാൽ റോമൻ അബ്രോമോവിച്ച് ചെൽസി വിറ്റതോടെ പുതിയ ഉടമകൾക്ക് കീഴിൽ ചെൽസി മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. നേരത്തെ ക്ലബ് ചെയർമാൻ ആയിരുന്ന ബ്രൂസ് ബക്കും സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.