പ്രീസീസൺ, നോർത്ത് ലണ്ടൻ ഡാർബിയിൽ സ്പർസ് ആഴ്സണലിനെ വീഴ്ത്തി

Img 20210808 210530

പ്രീസീസണിലെ ആവേശകരമായ മത്സരത്തിൽ ആഴ്സണലിനെ വൈരികളായ സ്പർസ് പരാജയപ്പെടുത്തി. നോർത്ത് ലണ്ടണിലെ രണ്ടു ക്ലബുകളും ഏറ്റുമുട്ടിയ മത്സരം എതിരില്ലാത്ത ഒരു ഗോളിനാണ് സ്പർസ് സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 79ആം മിനുട്ടിലായിരുന്നു സ്പർസിന്റെ വിജയ ഗോൾ പിറന്നത്. കൊറിയൻ താരം ഹ്യുങ് മിൻ സോണാണ് വിജയ ഗോൾ നേടിയത്. സ്പർസിന്റെ താരം ഹാരി കെയ്ൻ ഇന്നും കളത്തിൽ ഇറങ്ങിയില്ല.

കെയ്ൻ ക്വാരന്റൈനിൽ ആണെന്നും താരം സ്പർസിന്റെ താരം തന്നെയാണെന്നും പരിശീലകൻ നുനോ സാന്റോസ് മത്സര ശേഷം പറഞ്ഞു. സ്പർസിനായി ഡെലെ അലി, ലോറിസ്, റെഗുലിയൺ, ഡയർ തുടങ്ങി പ്രധാന താരങ്ങൾ ഒക്കെ കളത്തിൽ ഇറങ്ങി. ആഴ്സണലിനായി ഒബാമയങ്, ലകാസെറ്റ്, എമിലെ സ്മിത് റോ, ലെനോ, ടിയേർനി, ജാക്ക, പെപെ എന്നിവരൊക്കെ കളത്തിൽ ഇറങ്ങിയിരുന്നു.

Previous articleജുവാൻ മേര ഇനി നെരോകയിൽ
Next articleവിക്ടർ കൊവലെങ്കോയെ സ്പെസിയ സൈൻ ചെയ്തു