അടുത്ത സീസണ് മുമ്പ് ഇനി ചെറിയ ഇടവേള മാത്രം എന്ന് ലിവർപൂൾ

- Advertisement -

ഈ സീസൺ പൂർത്തിയായാൽ ഫുട്ബോൾ താരങ്ങൾക്ക് അവർക്ക് പതിവായി കിട്ടുന്ന നീണ്ട്വ് ഇടവേള ഉണ്ടാകില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. ലിവർപൂൾ താരങ്ങളെ ഈ ചെറിയ ഇടവേള ഉൾക്കൊള്ളാൻ വേണ്ടി ഒരുക്കും എന്ന് ക്ലോപ്പ് പറഞ്ഞു. പ്രീമിയർ ലീഗ് ഈ സീസൺ ജൂലൈ അവസാനത്തോടെ മാത്രമെ അവസാനിക്കാൻ സാധ്യതയുള്ളൂ. ഇനിയും 9 റൗണ്ട് മത്സരങ്ങൾ ആണ് ലീഗിൽ ബാക്കിയുള്ളത്.

ലിവർപൂൾ ഇപ്പോൾ ചെറിയ സംഘമായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. താരങ്ങൾ എല്ലാം മികച്ച രീതിയിൽ ട്രെയിനിങിൽ പ്രകടനം നടത്തുന്നുണ്ട് എന്ന് ക്ലോപ്പ് പറഞ്ഞു. ഈ സീസണോടൊപ്പം അടുത്ത സീസണു കൂടിയുള്ള ഒരുക്കമാണ് ഇപ്പോൾ നടക്കുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു. ഈ സീസൺ കഴിഞ്ഞാൽ വലിയ ഇടവേള അടുത്ത സീസണ് മുമ്പായി ഉണ്ടാകില്ല എന്നും ക്ലോപ്പ് പറഞ്ഞു. പ്രീസീസണും സൗഹൃദ മത്സരങ്ങളും ഇല്ല എന്നത് വലിയ പ്രശ്നമാണ് എന്നും ക്ലോപ്പ് പറഞ്ഞു.

Advertisement