പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനായി ക്രിസ്റ്റൽ പാലസ് പരിശീലകൻ റോയ് ഹോഡ്സൺ. നേരത്തെ സർ ബോബി റോബ്സണിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഹോഡ്സൺ മറികടന്നത്. ഇന്ന് എഫ്.എ കപ്പിൽ ക്രിസ്റ്റൽ പാലസ് ഡോൺകാസ്റ്ററിനെ നേരിട്ടതോടെയാണ് ഹോഡ്സൺ റെക്കോർഡ് സ്വന്തമാക്കിയത്. ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന സർ അലക്സ് ഫെർഗൂസണെ ഹോഡ്സൺ മറികടന്നിരുന്നു. 2017ലാണ് ഫ്രാങ്ക് ഡി ബോറിനെ പുറത്താക്കിയതിനെ തുടർന്ന് ഹോഡ്സൺ ക്രിസ്റ്റൽ പാലസിന്റെ പരിശീലകനാവുന്നത്.
71 വർഷവും 191 ദിവസവും ആയിരുന്നു ബോബി റോബ്സൺ അവസാനമായി ന്യൂസ് കാസിലിനെ പരിശീലിപ്പിച്ചപ്പോഴുള്ള പ്രായം. 2004 ആയിരുന്നു റോബ്സൺ ന്യൂ കാസിലിനെ പരിശീലിപ്പിച്ചത്. അടുത്ത സീസണൻ ഹോഡ്സൺ ക്രിസ്റ്റൽ പാലസിനെ പരിശീലിപ്പിക്കുകയാണെങ്കില് 72ആം വയസ്സിൽ പ്രീമിയർ ലീഗ് പരിശീലകനാവുന്ന ആദ്യ ആളാവും ഹോഡ്സൺ. 41 വർഷത്തെ ഫുട്ബോൾ കരിയറിൽ 21 വ്യത്യസ്ത ടീമുകളെ ഹോഡ്സൺ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്റർ മിലാൻ, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, ഇംഗ്ലണ്ട്, ഫുൾഹാം, ലിവർപൂൾ എന്നീ ടീമുകൾ ഹോഡ്സൺ പരിശീലിപ്പിച്ച ടീമുകളാണ്.