പുതിയ മാനേജർ കാഴ്ചകാരനായി സ്റ്റാൻഡിൽ, ലെസ്റ്റർ സിറ്റിക്ക് അനായാസ ജയം

പുതുതായി ചുമതലയേറ്റെടുത്ത മാനേജർ ബ്രെണ്ടൻ റോജേഴ്‌സ് സ്റ്റാൻഡിൽ കാഴ്ചകാരനായി ഇരുന്ന മത്സരത്തിൽ പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്ക് വിജയം. സ്വന്തം ഗ്രൗണ്ട് ആയ കിങ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രൈറ്റണെ ആണ് ലെസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ബ്രൈറ്റൺ താരം ഗ്ലെൻ മുറെ അവിശ്വാസനീയാം വിധം രണ്ടു ഗോളുകൾ നഷ്ടപ്പെടുത്തിയതാണ് ലെസ്റ്ററിന് ഗുണം ചെയ്തത്.

മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ ഗരേയിലൂടെ ലെസ്റ്റർ മുന്നിൽ എത്തി. തുടർന്ന് ആദ്യ പകുതിയിൽ ലെസ്റ്ററിനെ ഗോളടിക്കാൻ വിടാതെ പിടിച്ചു നിർത്താൻ ലെസ്റ്റർ സിറ്റിക്കായി. 63ആം മിനിറ്റിൽ വാർഡിയാണ് ലെസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്. 66ആം മിനിറ്റിൽ ഡേവ്‌ പ്രോപ്പർ ഒരു ഗോൾ ബ്രൈറ്റണ് വേണ്ടി മടക്കി എങ്കിലും സമനില കണ്ടെത്താൻ അത് മതിയായിരുന്നില്ല.

വിജയത്തോടെ ലെസ്റ്റർ സിറ്റി ലീഗ് ടേബിളിൽ 35 പോയിന്റോടെ 11ആം സ്ഥാനത്തേക്ക് എത്തിയപ്പോൾ 27 പോയിന്റോടെ ബ്രൈറ്റണ് 16ആം സ്ഥാനത്താണ്.

Previous articleകലാശപ്പോരാട്ടത്തിൽ ജെംഷെഡ്പൂർ ബെംഗളൂരുവിനെതിരെ
Next articleപ്രീമിയർ ലീഗിൽ എവർട്ടൻ, ന്യൂകാസിൽ, ഹഡേഴ്‌സ്ഫീൽഡ് ടീമുകൾക്ക് വിജയം