ഇന്ന് പ്രീമിയർ ലീഗിൽ വൻ പോര്, മാഞ്ചസ്റ്റർ തട്ടകത്തിൽ ചെൽസി

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് ഒരു സൂപ്പർ പോരാട്ടമാണ്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ആണ് നേർക്കുനേർ വരുന്നത്. കഴിഞ്ഞ സീസണിൽ ലാമ്പാർഡ് ഒലെ ഗണ്ണാർ സോൾഷ്യാർ പോരുകൾ ഏറെ നടന്നിരുന്നു. അന്ന് വിജയങ്ങൾ കൂടുതൽ ഒലെ ഗണ്ണാർ സോൾഷ്യാറിന് ഒപ്പം ആയിരുന്നു. ഇപ്പോൾ ടീമിന്റെ ശക്തി കൂട്ടിയ ലമ്പാർഡ് ഈ വർഷം തന്റെയും ചെൽസിയുടെയും വർഷമാക്കി മാറ്റാനാകും എന്ന ഉറപ്പിലാണ്.

രണ്ട് ടീമുകളും അത്ര മികച്ച രീതിയിൽ അല്ല സീസൺ തുടങ്ങിയത്. ഡിഫൻസ് ആണ് രണ്ട് ടീമുകളുടെയും പ്രധാന പ്രശ്നവും. മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിൽ കളിച്ച രണ്ട് ഹോം മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഒരു ഹോം പരാജയം കൂടെ ഒലെ ഗണ്ണാർ സോൾഷ്യറിനും സംഘത്തിനു താങ്ങാൻ ആവില്ല. പി എസ് ജിക്ക് എതിരെ നടത്തിയ പ്രകടനം ചെൽസിക്ക് എതിരെയും ആവർത്തിക്കാൻ ആകും യുണൈറ്റഡ് ശ്രമം.

സസ്പെൻഷനിൽ ഉള്ള മാർഷ്യൽ ഇന്ന് യുണൈറ്റഡ് നിരയിൽ ഉണ്ടാവില്ല. മഗ്വയർ പരിക്ക് മാറി തിരികെയെത്തും. പി എസ് ജിക്ക് എതിരായി നന്നയി കളിച്ച ടുവൻസബെയെ ഒലെ ഇന്നും ഡിഫൻസിൽ ഇറക്കുമോ എന്ന് കണ്ടറിയണം. കവാനിയുടെ അരങ്ങേറ്റവും ഇന്ന് നടന്നേക്കും.

ചെൽസി നിരയിൽ കെപയ്ക്ക് പരിക്ക് ആയത് കൊണ്ട് മെൻഡി തന്നെ ആകും വല കാക്കുക. പുതിയ സൈനിംഗുകൾ എല്ലാം ഫിറ്റ്നെസിൽ എത്തിയതിനാൽ ഇന്ന് ആകും ലമ്പാർഡ് ആഗ്രഹിക്കുന്ന ടീമിനെ ഇറക്കാൻ ഇന്ന് ആകും. സിയെച് ഇന്ന് ആദ്യ ഇലവനിൽ ആദ്യമായി എത്താനും സാധ്യതയുണ്ട്. ഇന്ന് രാത്രി 10.30നാണ് മത്സരം നടക്കുക.

Advertisement