ഇത് ചെന്നൈ സൂപ്പർ കിങ്സിന്റെ വർഷമല്ലെന്ന് മഹേന്ദ്ര സിംഗ് ധോണി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിന് പിന്നാലെ ഈ വർഷം ചെന്നൈ സൂപ്പർ കിങ്സിന്റെ വർഷമല്ലെന്ന ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മുംബൈ ഇന്ത്യൻസിനെതിരെയുള്ള കനത്ത തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു ധോണി. സി.എസ്.കെയുടെ മോശം പ്രകടനം തന്നെയും താരങ്ങളെയും ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്നും ഈ വർഷം ഒന്നോ രണ്ടോ മത്സരങ്ങളിൽ ഒഴികെ ബാക്കി മത്സരങ്ങളിൽ ഒന്നും സി.എസ്.കെ നല്ല രീതിയിൽ ബാറ്റും ബൗളും ചെയ്തില്ലെന്നും ധോണി പറഞ്ഞു.

ക്രിക്കറ്റിൽ മോശം സമയത്ത്കൂടെ പോവുമ്പോൾ ടീമിന് കുറച്ച് ഭാഗ്യം വേണമെന്നും എന്നാൽ ഇത്തവണ സി.എസ്.കെക്ക് ആ ഭാഗ്യം ലഭിച്ചില്ലെന്നും ധോണി പറഞ്ഞു. ഇത്തവണ സി.എസ്.കെക്ക് ടോസുകൾ ലഭിച്ചില്ലെന്നും രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ മഞ്ഞ് ഉണ്ടായിരുന്നില്ലെന്നും എന്നാൽ സി.എസ്.കെ ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഒരുപാട് മഞ്ഞ് ഉണ്ടായിരുന്നെന്നും ധോണി പറഞ്ഞു.