പ്രീമിയർ ലീഗിൽ അഞ്ചു സബ്സ്റ്റിട്യൂഷൻ തിരികെ വരാൻ സാധ്യത

20201109 235609
Credit: Twitter
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉപേക്ഷിച്ച ഒരു മത്സരത്തിൽ അഞ്ച് സബ്സ്റ്റിട്യൂഷൻ എന്ന നിയമം വീണ്ടും കൊണ്ടുവന്നേക്കും. കൊറോണ കാരണം നീണ്ട കാലത്തിനു ശേഷം മത്സരം നിർത്തിവെക്കേണ്ടി വന്നപ്പോൾ താരങ്ങളുടെ ഫിറ്റ്നെസ് കണക്കിൽ എടുത്തായിരുന്നു കഴിഞ്ഞ സീസണിൽ അഞ്ച് സബ്സ്റ്റുട്യൂഷൻ നിയമം ഫുട്ബോൾ ലോകത്ത് ആകെ വന്നത്. ഈ പുതിയ സീസണിൽ ഭൂരിഭാഗം രാജ്യങ്ങളും ഒപ്പം യുവേഫയും അഞ്ച് സബ്സ്റ്റിട്യൂഷൻ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് ആ പഴയ മൂന്ന് സബ്സ്റ്റിട്യൂഷനിലേക്ക് മടങ്ങി.

എന്നാൽ ഒരുപാട് മത്സരങ്ങൾ ചെറിയ ഇടവേളയിൽ കളിക്കേണ്ടി വരുന്നത് ഇംഗ്ലണ്ടിലെ താരങ്ങളെ കുഴക്കുകയാണ്. പ്രമുഖ ക്ലബുകൾ എല്ലാം പരിക്ക് കാരണം കഷ്ടപ്പെടുകയുമാണ്. ഇത് കണക്കിലെടുത്താണ് ഇപ്പോൾ ഈ സബ്സ്റ്റിട്യൂഷൻ നിയമം അഞ്ചാക്കി മാറ്റാൻ വീണ്ടും ഇംഗ്ലണ്ട് എഫ് എ ആലോചിക്കുന്നത്. ഇതിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രധാന ക്ലബുകൾ ഒക്കെ രംഗത്ത് ഉണ്ട്. അവർക്ക് യൂറോപ്പിൽ കൂടെ കളിക്കേണ്ടി വരുന്നത് കൊണ്ട് ഒരോ മൂന്ന് ദിവസത്തിലും മത്സരം കളിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം ക്ലോപ്പും ഗ്വാർഡിയോളയും എല്ലാം അഞ്ച് സബ് എന്നത് തിരികെ കൊണ്ട് വരാൻ ആവശ്യപ്പെട്ടിരുന്നു.

Advertisement