ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തൻ ശക്തിയായ ഈസ്റ്റ് ബംഗാളിന് എതിരെ

20201110 102545
- Advertisement -

ഐ എസ് എല്ലിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒരു വലിയ സന്നാഹ മത്സരം കളിക്കും. ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഗോവയിൽ ഇന്ന് വൈകിട്ട് 4 മണിക്കാണ് മത്സരം നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഇന്ന് നാലു വിദേശ താരങ്ങൾ കളത്തിൽ ഇറങ്ങും. കോനെ, ഫകുണ്ടോ, മുറേ എന്നിവർ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങില്ല. ബാക്കി വിദേശ താരങ്ങൾ ഒക്കെ ഇറങ്ങും. നേരത്തെ മുംബൈ സിറ്റിക്ക് എതിരെയും ഹൈദരബാദ് എഫ് സിക്ക് എതിരെയും കേരള ബ്ലാസ്റ്റേഴ്സ് കളിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾ മാത്രമായിരുന്നു ഇറങ്ങിയത്.

ഈസ്റ്റ് ബംഗാളും വിദേശ താരങ്ങളുമായാണ് കളത്തിൽ ഇറങ്ങുക. മലയാളി താരം ഇർഷാദ് പരിക്ക് കാരണം ഇന്ന് ഈസ്റ്റ് ബംഗാൾ നിരയിൽ ഉണ്ടാകില്ല. ക്വാരന്റൈനിൽ ആയതു കൊണ്ട് സി കെ വിനീതും ഈസ്റ്റ് ബംഗാൾ നിരയിൽ ഇല്ല.

Advertisement