നാളെ നടക്കുന്ന ചെൽസിക്ക് എതിരായ മത്സരത്തിൽ യർഗൻ ക്ലോപ്പ് ടച്ച് ലൈനിൽ ഉണ്ടാകില്ല. ലിവർപൂൾ പരിശീലകന് ഇന്ന് നടന്ന ടെസ്റ്റിൽ കൊറോണ പോസിറ്റീവ് ആയി. ചെറിയ ലക്ഷണങ്ങളും ക്ലോപ്പിന് ഉണ്ട് എന്ന് ക്ലബ് അറിയിച്ചു. നാളെ സ്റ്റാംഫോർബ്ബ്രിഡ്ജിൽ നടക്കുന്ന മത്സരത്തിൽ ക്ലോപ്പിന്റെ അസിസ്റ്റന്റ് ആയ പെപ് ലിൻഡേഴ്സ് ആകും ചുമലയേൽക്കുക. ക്ലോപ്പിന്റെ കോച്ചിങ് ടീമിലെ മറ്റു മൂന്ന് പേർ കൂടെ കൊറോണ പോസിറ്റീവ് ആയിട്ടുണ്ട്. കിരീട പോരാട്ടത്തിൽ ഏറെ നിർണായകമാകും നാളത്തെ ചെൽസിയും ലിവർപൂളും തമ്മിലുള്ള പോരാട്ടം.














