“ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടും” റിയോ ഫെർഡിനാൻഡ്

20210404 075949

ലിവർപൂൾ ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടും എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ്. നേരത്തെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടില്ല എന്ന് പറഞ്ഞ ആളായിരുന്നു ഫെർഡിനാൻഡ്. എന്നാൽ ആഴ്സണലിനെതിരെ ലിവർപൂൾ നേടിയ വിജയം ഫെർഡിനാൻഡിന്റെ അഭിപ്രായം മാറ്റിയിരിക്കുകയാണ്. ആഴ്സണലിന് എതിരെ നേടിയ വിജയം ലിവർപൂളിന് വലിയ ആത്മവിശ്വസം നൽകും എന്ന് റിയോ പറഞ്ഞു.

ഫബിനോ പരിക്ക് മാറി തിരികെയെത്തിയത് ലിവർപൂളിന് അവരുടെ താളം തിരിച്ചുനൽകും എന്ന് ഫെർഡിനാൻഡ് പറയുന്നു. ചെൽസി, ലെസ്റ്റർ, സ്പർസ്, ലിവർപൂൾ എന്നിങ്ങനെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുന്ന ടീമുകളെ എടുത്താൽ ലിവർപൂൾ ആണ് സ്ഥിരത പുലർത്താനും തുടർ വിജയങ്ങൾ നേടാൻ കെൽപ്പുള്ള ടീം എന്ന് ഫെർഡിനാൻഡ് പറഞ്ഞു. എന്നാലും ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടരുതെന്നാണ് തന്റെ ആഗ്രഹം എന്നും ഫെർഡിനാൻഡ് പറഞ്ഞു.