അവസാന നിമിഷ ഗോളിൽ ഉസ്ബെകിസ്താൻ ഇന്ത്യയെ തോല്പ്പിച്ചു

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് പരാജയം. ഇന്ന് നടന്ന മത്സരത്തിൽ ഉസ്ബെകിസ്താൻ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഉസ്ബെക്കിസ്ഥാൻ വിജയിച്ചത്. ഉസ്ബെകിസ്തനിൽ ആയിരുന്നു മത്സരം നടന്നത്. ഇന്ത്യ പൊരുതി നിന്നു എങ്കിലും 87ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്ക് ഉസ്ബെകിസ്താൻ മുതലെടുത്തു. ഉസ്ബെകിന്റെ മഫ്തുന ഷൊയിമോവ എടുത്ത 25വാരെ അകലെ നിന്ന് എടുത്ത ഷോട്ട് നേരെ വലയിലേക്ക് എത്തി.

ഒരു വർഷത്തിനു ശേഷമാണ് ഇന്ത്യൻ വനിതകൾ ഒരു മത്സരം കളിക്കുന്നത്. ഇനി ഒരു മത്സരം കൂടെ ഇന്ത്യൻ ടീം ഉസ്ബെകിസ്താനിൽ കളിക്കും. ആ മത്സരത്തിൽ ഇന്ത്യ ബെലാറസിനെ ആകും നേരിടുക.