“പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കണം, ലോകത്തെ ഏറ്റവും ഓവർറേറ്റഡ് ഫുട്ബോളർ ആണ് പോഗബ”

മാഞ്ചസ്റ്റർ യുണൈറ്റഡ് എത്രയും പെട്ടെന്ന് പോൾ പോഗ്ബയെ ടീമിൽ നിന്ന് ഒഴിവാക്കണം എന്ന് മുൻ ലിവർപൂൾ താരം ജെയ്മി കാരഗർ. പോഗ്ബയുടെ ഏജന്റ് താരത്തെ കുറിച്ച് നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുക ആയിരുന്നു കാരഗർ. പോഗ്ബ യുണൈറ്റഡിൽ സന്തോഷവാനല്ല എന്നും യുണൈറ്റഡ് പോഗബയുടെ സന്തോഷം കളഞ്ഞു എന്നുമായിരിന്നു റൈയോളയുടെ പ്രസ്താവന. ഇത്തരം ഒരു താരത്തെ ക്ലബിൽ വെച്ചോണ്ടിരിക്കേണ്ട കാര്യമില്ല എന്ന് കാരഗർ പറഞ്ഞു.

അവസാന ഒരു വർഷമായി പോഗ്ബയെ വിൽക്കുന്നതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ലത് എന്ന് താൻ പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ ഇത്രയും ഓവർ റേറ്റഡ് ആയ ഒരു ഫുട്ബോൾ താരത്തെ താൻ കണ്ടിട്ടില്ല എന്നും കാരഗർ പറഞ്ഞു. പക്ഷെ പോഗ്ബയെ വാങ്ങാൻ ഒരു ക്ലബും വരുമെന്ന് താൻ കരുതുന്നില്ല. ബാഴ്സയും റയൽ മാഡ്രിഡും മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൽ വലിയ സാമ്പത്തിക നിലയുള്ള ക്ലബുകൾ. അവർ രണ്ടു പേരും പോഗ്ബയെ വാങ്ങില്ല എന്നും കാരഗർ പറഞ്ഞു.