കരിയറിൽ ആദ്യമായി ഒരൊറ്റ സീസണിൽ പത്ത് ഗോളടിച്ച് പോഗ്ബ

- Advertisement -

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുകയാണ് പോൾ പോഗ്ബ, കളിക്കുന്ന മത്സരങ്ങളിൽ എല്ലാം ഒരു ഗോളോ അസിസ്റ്റോ സ്വന്തം പേരിൽ ആക്കുന്ന പോഗ്ബ തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണിലൂടെ ആണ് കടന്നു പോവുന്നത്.

ഇന്ന് ഫുൾഹാമിനെതിരായ മത്സരത്തിലും പോഗ്ബ രണ്ടു ഗോളുകൾ ഗോൾ കണ്ടെത്തി. മർഷ്യലിന്റെ പാസിൽ തന്റെ ഇടം കാലു കൊണ്ടു ഒരു ഷോട്ട്, നിയർ പോസ്റ്റിൽ ഫുൾഹാം ഗോൾ കീപ്പർ റിക്കോ കാഴ്ചകാരനായി നിന്നു കൊണ്ടു പന്ത് വലയിലേക്ക് കയറി. രണ്ടാം പകുതിയിൽ മാറ്റയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയാണ് പോഗ്ബ രണ്ടാം ഗോൾ കണ്ടെത്തിയത്. ഈ സീസണിൽ പ്രീമിയർ ലീഗിലെ തന്റെ പതിനൊന്നാം ഗോൾ. ഇതിൽ 8 ഗോളും നേടിയത് സോൾഷ്യാറിന് കീഴിൽ ആയിരുന്നു.

തന്റെ കരിയറിൽ ആദ്യമായാണ് പോഗ്ബ ഒരു ലീഗിൽ ഒരൊറ്റ സീസണിൽ തന്നെ പത്തോ അതിലധികമോ ഗോളുകൾ നേടുന്നത്. 2014-15, 2015-16 സീസണുകളിൽ യുവന്റസിൽ 8 ഗോളുകൾ വീതം നേടിയതായിരുന്നു പോഗ്ബയുടെ ഇതിനു മുൻപേയുള്ള മികച്ച പ്രകടനം.

Advertisement