“പോഗ്ബ ലോക നിലാവരത്തിൽ ഉള്ള താരമല്ല”

20201104 142952
Credit; Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോഗ്ബയെ വിമർശിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകൻ റെനെ മുളൻസ്റ്റീൻ. ലോക നിലവാരം എന്നത് താൻ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുന്ന വാക്കാണ്. ലോകത്തുള്ള മുഴുവൻ ടാലന്റ് ഉണ്ടായിട്ടും കാര്യമില്ല ആത്മാർത്ഥമായി പരിശ്രമിച്ചില്ല എങ്കിൽ ലോക നിലവാരത്തിൽ എത്താൻ ആർക്കും ആകില്ല എന്ന് റെനെ പറഞ്ഞു. പോഗ്ബയെ ലോക നിലവാരത്തിന് അടുത്ത് ഒന്നും ഉള്ള താരമായി താൻ കണക്കാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പോഗ്ബ ഗ്രൗണ്ടിൽ മടിയനാണ് എന്നും കഠിന പ്രയത്നം നടത്തുന്നില്ല എന്നും മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കൂടിയായ റെനെ പറയുന്നു പോഗ്ബയുടെ മടിയും വേഗത ഇല്ലായ്മയും മറ്റു ടീമുകൾ മുതലെടുക്കുന്നു. ഇത് യുണൈറ്റഡിന് വലിയ തിരിച്ചടി ആണെന്നും റെനെ പറഞ്ഞു. യുണൈറ്റഡ് പ്രതീക്ഷിക്കുന്നത് ഒന്നും പോഗ്ബയിൽ നിന്ന് കിട്ടുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement