മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, പോഗ്ബ ആഴ്ചകളോളം പുറത്ത്

20201104 142952

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ പിറകിലായതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വമ്പൻ തിരിച്ചടി. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ ആഴ്ചകളോളം പുറത്തിരിക്കുമെന്ന് പരിശീലകൻ സോൾഷ്യർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം എവർട്ടണെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് പോഗ്ബക്ക് പരിക്കേറ്റത്. എവർട്ടണെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പോഗ്ബ പരിക്കേറ്റ് പുറത്തുപോയിരുന്നു. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഞ്ചുറി ടൈമിൽ എവർട്ടൺണോട് സമനില വഴങ്ങുകയും ചെയ്തിരുന്നു.

പരിക്കേറ്റ പോഗ്ബക്ക് എഫ്.എ കപ്പിലേയും യൂറോപ്പ ലീഗിലെയും നിർണായക മത്സരങ്ങൾ നഷ്ട്ടപെടുമെന്നാണ് കരുതപ്പെടുന്നത്. വെസ്റ്റ്ഹാമിനെതിരായ എഫ്.എ കപ്പ് മത്സരം, വെസ്റ്റ് ബ്രോമിനും ന്യൂ കാസിലിനുമെതിരായ പ്രീമിയർ ലീഗ് മത്സരങ്ങൾ, റിയൽ സോസിഡാഡിനെതിരായ യൂറോപ്പ ലീഗ് മത്സരങ്ങൾ എന്നിവ പോഗ്ബക്ക് നഷ്ടമാവുമെന്നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കെയാണ് പോഗ്ബക്ക് പരിക്കേറ്റത്.