പോഗ്ബ ഇനിയും ഒരു മാസം കൂടെ പുറത്തായിരിക്കും

Newsroom

88004a66d38e30ed7fc6e5accfe5fdd8aa575c63

പോൾ പോഗ്ബ തിരികെ ടീമിൽ എത്താൻ ഇനിയും സമയമെടുക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാങ്നിക്ക്. പോഗ്ബയുടെ പരിക്ക് മാറാൻ ഇനിയും ഒരു മാസം എടുക്കും. അതു കഴിഞ്ഞ് മാത്രമേ പോഗ്ബക്ക് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താൻ ആവുകയുള്ളൂ എന്നും റാങ്നിക്ക് പറഞ്ഞു. പോഗ്ബ തിരികെ വരാൻ വൈകും എന്ന് താൻ ഇപ്പോൾ ആണ് അറിയുന്നത് എന്നും റാൾഫ് പറഞ്ഞു.

ഇപ്പോൾ ദുബൈയിൽ ചികിത്സയിലാണ് പോഗ്ബ. രണ്ട് മാസം മുമ്പ് ഫ്രാൻസ് ദേശീയ ടീമിനൊപ്പം പരിശീലനം നടത്തവെ ആയിരുന്നു പോഗ്ബയ്ക്ക് പരിക്കേറ്റത്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ കരാറിന്റെ അവസാന മാസങ്ങളിലാണ്. അതുകൊണ്ട് തന്നെ പോഗ്ബ ഇനി മാഞ്ചസ്റ്റർ ജേഴ്സിയിൽ കളിക്കുമോ എന്നത് തന്നെ സംശയമാണ്.