പിയാറ്റെക് വീണ്ടും ഇറ്റലിയിൽ, ഫിയൊറെന്റിന ജേഴ്സിയിൽ കളിക്കും

ഹെർത്ത ബെർലിനിൽ നിന്ന് ആറ് മാസത്തെ ലോൺ കരാറിൽ ക്രിസ്റ്റോഫ് പിയാറ്റെക് ഫിയോറന്റീനയിൽ ചേർന്നു. 26 കാരനായ പോളിഷ് ഫോർവേഡ് മുമ്പ് ഇറ്റലിയിൽ ജെനോവയ്ക്കും മിലാനുമൊപ്പം തിളങ്ങിയിട്ടുണ്ട്. സീസൺ അവസാബം 15 മില്യൺ യൂറോ നൽകി താരത്തെ വാങ്ങാനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്‌. പിയാറ്റെക് 19-ാം നമ്പർ ജേഴ്സി ആകും ധരിക്കുക.

ഹെർത്ത ബെർലിനായി ഈ സീസണിൽ ഒമ്പത് ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമെ താരം നേടിയിരുന്നുള്ളൂ.

2018/19 സീസണിൽ ജെനോവയ്‌ക്കായി 21 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ താരം നേടിയിരുന്നു. പിന്നീട് മിലാനൊപ്പം ചേർന്ന സീസണിന്റെ രണ്ടാം പകുതിയിൽ ഒമ്പത് ഗോളുകളും നേടിയിരുന്നു.