“പോഗ്ബയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയർ അവസാനിച്ചു”

20201208 083617
- Advertisement -

പോൾ പോഗ്ബയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള പ്രശ്നങ്ങൾ അടുത്ത തലത്തിലേക്ക് കടക്കുകയാണ്‌. പോഗ്ബയുടെ ഏജന്റായ റൈയോള വിവാദ പ്രസ്താവനകളുമായി എത്തിയിരിക്കുകയാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബയ്ക്ക് ഇനി ഭാവി ഇല്ലാ എന്നും പോഗ്ബയുടെ യുണൈറ്റഡ് കരിയർ അവസാനിച്ചു എന്നും റൈയോള പറഞ്ഞു. പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. റൈയോള പറയുന്നു‌.

പോഗ്ബ ആഗ്രഹിക്കുന്നത് പോലെ കളിക്കാൻ താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ സാധിക്കുന്നില്ല. അതുകൊണ്ട് ക്ലബ് വിടുന്നതാണ് നല്ലത്. പോഗ്ബയ്ക്ക് ഇനിയും ഒരു വർഷം കൂടെ കരാർ ഉണ്ട് എങ്കിലും ഈ സീസൺ അവസാനത്തോടെ തന്നെ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്നും റൈയോള പറഞ്ഞു. പോഗ്ബ ക്ലബ് വിട്ടാൽ യുവന്റസിലേക്ക് പോകാൻ സാധ്യത ഉണ്ട് എന്നും പോഗ്ബ ഒരുപാട് ഇഷ്ടപ്പെടുന്ന ക്ലബാണ് യുവന്റസ് എന്നും അദ്ദേഹം പറഞ്ഞു.

Advertisement