പോഗ്ബയുടെ ഹൃദയം യുവന്റസിൽ !‍!

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയുടെ ഹൃദയം ഇപ്പോളും മുൻ ക്ലബ്ബായ യുവന്റസിൽ തന്നെയാണെന്ന് താരത്തിന്റെ ഏജന്റ് മിനോ റയോള. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബയുടെ കരാർ ഈ സീസൺ അവസാനം കഴിയാനിരിക്കെയാണ് ഏജന്റിന്റെ തുറന്ന് പറച്ചിൽ. 2012 മുതൽ 2016 വരെ യുവന്റസിന്റെ താരമായിരുന്നു ലോകചാമ്പ്യൻ കൂടിയായ പോഗ്ബ.

പോഗ്ബയുടെ യുവന്റസിലേക്കുള്ള മടക്കം തള്ളിക്കളയാനാകില്ലെന്നാണ് മിനോ റയോള മാധ്യമങ്ങളോട് ആവർത്തിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബ സംതൃപ്തനല്ലെന്ന് പലതവണ ഏജന്റ് പറഞ്ഞിരുന്നു. ഈ സീസൺ പ്രീമിയർ ലീഗിൽ മികച്ച തുടക്കമാണ് യുണൈറ്റഡിനും പോഗ്ബക്കും. നാല് മത്സരങ്ങളിൽ നിന്നായി ഏഴ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളുകൾക്കാണ് പോഗ്ബ എന്ന ഫ്രഞ്ച് സൂപ്പർ താരം വഴിയൊരുക്കിയത്.

Previous articleജയം തുടരാൻ ആഴ്‌സണൽ ഇന്ന് ബേർൺലിക്ക് എതിരെ
Next articleഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയും എന്ന സൂചന നൽകി രവി ശാസ്ത്രി