ഹസാർഡിനെ പുകഴ്ത്തി പോൾ പോഗ്ബ

- Advertisement -

ചെൽസി താരം ഈഡൻ ഹസാർഡിനെ പുകഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ രംഗത്ത്. ഹസാർഡിനെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് പോഗ്ബ വിശേഷിപ്പിച്ചത്. നാളെ ചെൽസി- മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം നടക്കാനിരിക്കെയാണ് പോഗ്ബ ഹസാർഡിനെ കുറിച്ച് പ്രതികരിച്ചത്.

ചെൽസി മികച്ച ഫോമിലാണ് എന്നും ഹസാർഡിന്റെ ഫോം ഏറ്റവും മികച്ചത് ആണെന്നും പറഞ്ഞ പോഗ്ബ ന്യൂ കാസിലിനെതിരെ മികച്ച തിരിച്ചു വരവ് നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയത്തിന് വേണ്ടി തന്നെയാവും ശ്രമിക്കുക എന്നും കൂട്ടിച്ചേർത്തു. നാളെ ഇന്ത്യൻ സമയം വൈകീട്ട് 5 നാണ് ചെൽസി- യുണൈറ്റഡ് പോരാട്ടം.

Advertisement