ഡി ഹിയ യുണൈറ്റഡിൽ തുടരുമെന്ന് വിശ്വാസം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയ യുണൈറ്റഡിൽ തന്നെ തുടരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പരിശീലകൻ ഒലെ. ഡി ഹിയ ഇപ്പോൾ തന്റെ കരാറിന്റെ അവസാന വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ ഡി ഹിയ ഉടൻ തന്നെ പുതിയ കരാർ ഒപ്പുവെക്കുമെന്ന് ഒലെ പറഞ്ഞു. ഡി ഹിയ ഒരുപാട് കാലം ക്ലബിനൊപ്പം തുടരുമെന്നാണ് വിശ്വാസം എന്നും ഒലെ പറഞ്ഞു.

ഡി ഹിയയെ പോലൊരു ഗോൾ കീപ്പർ ടീമിൽ ഉള്ളത് തന്റെ ഭാഗ്യമായാണ് താൻ കണക്കാക്കുന്നത് എന്നും ഒലെ പറഞ്ഞു. ഡി ഹിയ ക്ലബിൽ തുടരാൻ വേണ്ടി പുതിയ കരാർ വാഗ്ദാനം ചെയ്ത് കാത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗ് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കരാർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ഹിയക്ക് വാഗ്ദാനം നൽകിയിരിക്കുന്നത്. ഈ കരാർ ഡി ഹിയ അംഗീകരിക്കുമെന്നാണ് കരുതുന്നത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ശംബളം വാങ്ങുന്ന താരമായി ഈ കരാറോടെ ഡി ഹിയ മാറും.

Previous articleപോഗ്ബയെ വിൽക്കണ്ട കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡിനില്ല എന്ന് ഒലെ
Next articleധോണിയെ അന്യായമായി വിമർശിക്കുന്നുവെന്ന് കപിൽ ദേവ്