പോൾ പോഗ്ബ കൊറോണ മാറി തിരികെയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ കോവിഡ് മുക്തനായി. രണ്ട് തവണ നടത്തിയ കൊറോണ പരിശോധനയിലും താരം നെഗറ്റീവ് ആയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേർന്നിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലന ഗ്രൗണ്ടിൽ എത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് ഫ്രാൻസ് ക്യാമ്പിൽ എത്തിയപ്പോൾ ആയിരുന്നു പോഗ്ബയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.

പോഗ്ബ മടങ്ങി എത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് വലിയ ഊർജ്ജം നൽകും. അടുത്ത ആഴ്ച ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ പോഗ്ബയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിനൊപ്പം ഉണ്ടാകും. കഴിഞ്ഞ സീസൺ അവസാനം എന്ന പോലെ പോൾ പോഗ്ബ ബ്രൂണൊ ഫെർണാണ്ടസ് കൂറ്റുകെട്ടിൽ തന്നെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വലിയ പ്രതീക്ഷ.

Previous articleബാഴ്സയുടെ മെസ്സി ക്ലബ് വിട്ടില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മെസ്സി ക്ലബ് വിട്ടു
Next articleലിവർപൂളിന്റെ മൂന്നാം ജേഴ്സിയും എത്തി