ലിവർപൂളിന്റെ മൂന്നാം ജേഴ്സിയും എത്തി

- Advertisement -

ലിവർപൂൾ അടുത്ത സീസണായുള്ള പുതിയ മൂന്നാം ജേഴ്സിയും പുറത്തിറക്കി. കറുപ്പ് നിറത്തിലിള്ള മനോഹര ഡിസൈനിലാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ഇത്തവണ മൂന്നാം ജേഴ്സി ഡിസൈനിന് തിരഞ്ഞെടുത്തിരിക്കുന്നത്. നൈകിയാണ് ജേഴ്സി ഡിസൈൻ ചെയ്തയ്. ലിവർപൂൾ ഈ സീസൺ മുതലാണ് നൈകിയുടെ ജേഴ്സി അണിയാൻ തുടങ്ങിയത്. ന്യൂബാലൻസ് ആയിരുന്നു അവസാന കുറെ വർഷങ്ങളായി ലിവർപൂളിന്റെ ജേഴ്സി സ്പോൺസർ.

കഴിഞ്ഞ മാസം പുതിയ ഹോം ജേഴ്സിയും എവേ ജേഴ്സിയും നൈകി അവതരിപ്പിച്ചിരുന്നു. രണ്ട് ജേഴ്സിയും ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ഇത്തവണ ലീഗ് കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ലിവർപൂൾ പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ നേരിടും.

Advertisement