പോഗ്ബ ബെഞ്ചിൽ ഇരിക്കേണ്ടി വരില്ല, ഒലെയുടെ ലക്ഷ്യം പോഗ്ബ-ബ്രൂണോ മിഡ്ഫീൽഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബയ്ക്ക് സീസൺ പുനരാരംഭിച്ചാൽ നേരിട്ട് ആദ്യ ഇലവനിൽ എത്താൻ കഴിയും. താരത്തെ ബെഞ്ചിൽ ഇരുത്തില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ ഉറപ്പു കൊടുത്തതായാണ് റിപ്പോർട്ട്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ബ്രൂണോ, ഫ്രെഡ്, മക്ടോമിനെ, മാറ്റിച് എന്നിവർ ഒക്കെ നല്ല ഫോമിലാണ്. അതുകൊണ്ട് തന്നെ ദീർഘകാലമായി പരിക്കായി പുറത്തിരിക്കുന്ന പോഗ്ബ ആദ്യ ഇലവനിലേക്ക് എങ്ങനെ എത്തും എന്ന് സംശയങ്ങളുണ്ട്.

എന്നാൽ പോൾ പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ നിലനിർത്തണം എന്നാണ് ഒലെ ഗണ്ണാർ സോൾഷ്യാർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ പോഗ്ബയ്ക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കാനാണ് ഒലെ ഉദ്ദേശിക്കുന്നത്. പോഗ്ബയും ബ്രൂണോയും തമ്മിൽ മധ്യനിരയിൽ ഒരു കൂട്ടുകെട്ട് ഉണ്ടാക്കണം എന്നാണ് ഒലെ ആഗ്രഹിക്കുന്നത്. ഈ സീസണിൽ പരമാവധി രണ്ടു താരങ്ങളെയും ഒരുമിച്ച് കളിപ്പിച്ച് ആ കൂട്ടുകെട്ട് വളർത്താൻ ഒലെ ശ്രമിക്കും. അടുത്ത സീസണിലേക്ക് അത് കൂടുതൽ ഉപകരിക്കും എന്നാണ് യുണൈറ്റഡ് പരിശീലകൻ കണക്കാക്കുന്നത്. കൊറോണ ഫുട്ബോൾ ലോകത്തെ സാമ്പത്തികമായി തകർത്തതിനാൽ പോഗ്ബയെ വാങ്ങാൻ ഒരു ക്ലബുകളും രംഗത്ത് ഉണ്ടാവില്ല എന്നാണ് കരുതപ്പെടുന്നത്.