ചെൽസിയുടെ അടുത്ത പരിശീലകനായി പോചടീനോ തന്നെ എത്തും എന്ന് സൂചനകൾ. പോചടീനോയുള്ള ചെൽസിയുടെ ചർച്ചകൾ അന്തിമഘത്തിൽ ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലൂയി എൻറികെ, നഗൽസ്മാൻ എന്നിവർ ചെൽസിയുമായുള്ള ചർച്ചകളിൽ നിന്ന് പിന്മാറിയിരുന്നു. പോചടീനോ കരാർ അംഗീകരിച്ചാലും വരുന്ന ജൂണിൽ മാത്രമെ ചുമതല ഏൽക്കുകയുള്ളൂ. അതുവരെ ലമ്പാർഡ് തന്നെ ആകും ചെൽസിയെ നയിക്കുക.
കഴിഞ്ഞ സീസണിൽ പി എസ് ജി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. പോചടീനോ മുമ്പ് 6 വർഷത്തോളം പ്രീമിയർ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷം സൗതാമ്പ്ടണിലും 5 വർഷത്തോളം സ്പർസിലും പോചടീനോ ഉണ്ടായിരുന്നു. സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ പോചടീനോക്ക് ആയിരുന്നു. പക്ഷെ കിരീടം നേടാൻ സ്പർസിന് ആകാത്തതോടെ പോചടീനോ ക്ലബ് വിടുക ആയിരുന്നു. അതിനു ശേഷമാണ് പി എസ് ജിയിൽ എത്തിയത്. അവിടെ പക്ഷെ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും നല്ല ഫലങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനയില്ല.