“സന്തോഷിക്കുക എന്നത് അസാധ്യമായ കാര്യം” – പൊചടീനോ

Newsroom

ഇന്നലെ പ്രീമിയർ ലീഗിൽ വീണ്ടും വിജയം കണ്ടെത്താതെ നിരാശയിൽ ആയ ടോട്ടൻഹാം പരിശീകൻ പോചടീനോ തനിക്ക് സന്തോഷം എന്താണെന്ന് തന്നെ അറിയാൻ കഴിയുന്നില്ല എന്ന് പറഞ്ഞു. ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനോട് ആയിരുന്നു സ്പർസ് സമനില വഴങ്ങിയത്. ഷെഫീൽഡ് യുണൈറ്റഡിനെതിരെ സമനിലയിൽ കൂടുതൽ ഒന്നും തങ്ങൾ അർഹിച്ചിരുന്നില്ല എന്ന് പോചടീനോ പറഞ്ഞു.

ഷെഫീൽഡ് യുണൈറ്റഡിനെ ഊർജ്ജത്തിനൊപ്പം എത്താൻ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്റെ ടീമിനായില്ല എന്നും പോചടീനോ പറഞ്ഞു. ലീഗിൽ അവസാന അഞ്ചു മത്സരങ്ങളിൽ നിന്ന് ആകെ മൂന്ന് പോയിന്റ് നേടാൻ മാത്രമെ സ്പർസിനായിട്ടുള്ളൂ. ലീഗിൽ ഇപ്പോൾ 12ആം സ്ഥാനത്താണ് സ്പർസ് ഉള്ളത്. തനിക്ക് മുന്നോട്ട് നോക്കേണ്ടതുണ്ട് എന്നും ടേബിളിൽ മുന്നോട്ട് കടക്കേണ്ടത് ഉണ്ട് എന്നും പൊചടീനോ പറഞ്ഞു. വിജയിക്കാൻ ആവാത്തപ്പോൾ സന്തോഷിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.