ബാംഫോർഡ് ഹാട്രിക്കിൽ ആസ്റ്റൺ വില്ല വീണു

20201024 021933

പ്രീമിയർ ലീഗിലെ ആസ്റ്റൺ വില്ലയുടെ വിജയ കുതിപ്പിന് അവസാനമായി. ഇന്ന് ലീഡ്സ് യുണൈറ്റഡ് ആണ് വില്ല പാർക്കിൽ വന്ന് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചത്. അതും എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലീഡ്സ് യുണൈറ്റഡ് വിജയം. രണ്ടാം പകുതിയിൽ സ്ട്രൈക്കർ ബാംഫോർഡ് നേടിയ ഹാട്രിക്കാണ് ലീഡ്സിന് വിജയം നൽകിയത്. ബാംഫോർഡിന്റെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക്കാണിത്.

55, 67, 74 മിനുട്ടുകളിൽ ആണ് ബാംഫോർഡ് ഗോളുകൾ നേടിയത്. ഇതിൽ രണ്ടാമത്തെ ഗോൾ ആയിരുന്നു ഏറ്റവും മനോഹരം. 17 വർഷങ്ങൾക്ക് ശേഷമാണ് ഒരു ലീഡ്സ് യുണൈറ്റഡ് താരം പ്രീമിയർ ലീഗിൽ ഹാട്രിക്ക് നേടുന്നത്. ഇന്നത്തെ ഹാട്രിക്കോടെ ബംഫോർഡിന് ലീഗിൽ ആറു ഗോളുകളായി‌. ലീഗിലെ ആദ്യ നാലു മത്സരങ്ങളും വിജയിച്ച വില്ല ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്ത് നികൽകുജയാണ്.

Previous articleയുവന്റസ് താരം മക്കെന്നി കൊറോണ മുക്തനായി
Next articleപവർ പ്ലേയിൽ തന്നെ മത്സരം അവസാനിച്ചിരുന്നെന്ന് സി.എസ്.കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്