യുവന്റസ് താരം മക്കെന്നി കൊറോണ മുക്തനായി

20201024 021351
- Advertisement -

യുവന്റസിന്റെ അമേരിക്കൻ മിഡ്ഫീൽഡറായ മക്കെന്നി കൊറോണ നെഗറ്റീവ് ആയി. ഇന്നലെ നടത്തിയ പരിശോധനയിലാണ് താരം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൊറോണ സ്ഥിരീകരിച്ച് ഒരു ദിവസം കഴിഞ്ഞാണ് മക്കെന്നിക്ക് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മക്കെന്നിയുടെ കൊറോണ മാറി എങ്കിലും റൊണാൾഡോ ഇപ്പോഴും പോസിറ്റീവ് ആയി തുടരുകയാണ്.

മക്കെന്നിക്ക് നാളെ മുതൽ യുവന്റസിനായി പരിശീലനത്തിന് ഇറങ്ങാം. താരം ബാഴ്സലോണക്ക് എതിരെയുള്ള മത്സരത്തിൽ ഉണ്ടാകും. റൊണാൾഡോയ്ക്ക് മറ്റന്നാൾ ഒരു കൊറോണ പരിശോധന കൂടെ നടത്തും. അതിൽ നെഗറ്റീവ് ആയാൽ ബാഴ്സക്ക് എതിരെ കളിക്കാൻ ആയേക്കും.

Advertisement