2025 സീസൺ മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാച്ച് ഡേ ബോളുകൾ പൂമ സ്‌പോൺസർ ചെയ്യും. നിലവിൽ നൈക്കിയുടെ ബോളുകൾ ആണ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. എന്നാൽ 25 വർഷം നീണ്ട കരാർ പുതുക്കാൻ അമേരിക്കൻ കമ്പനിയായ നൈക്കിയും പ്രീമിയർ ലീഗും തമ്മിൽ ധാരണയിൽ എത്തിയില്ല.
തുടർന്ന് ആണ് ജർമ്മൻ കമ്പനി ആയ പൂമയും ആയി വലിയ കരാറിൽ പ്രീമിയർ ലീഗ് എത്തിയത്. നിലവിൽ സ്പാനിഷ് ലാ ലീഗ, ഇറ്റാലിയൻ സീരി എ എന്നിവിടങ്ങളിൽ പൂമയുടെ ഓർബിറ്റ ബോളുകൾ ആണ് ഉപയോഗിക്കുന്നത്. വമ്പൻ കരാർ ആണ് പൂമയും ആയി പ്രീമിയർ ലീഗ് ഏർപ്പെട്ടത് എന്നാണ് റിപ്പോർട്ട്. കരാർ പുതുക്കാൻ നൈക്കി വരുത്തിയ വിമുഖത ആണ് പൂമക്ക് തുണയായത്. നിരവധി ഗൃഹാതുരത്വ നിമിഷങ്ങൾ സമ്മാനിച്ച നൈക്കി ബോളും ആയുള്ള ബന്ധം പ്രീമിയർ ലീഗ് അവസാനിപ്പിക്കുന്നത് ഒരു വലിയ യുഗത്തിന്റെ അവസാനം ആണ്.